|:  The Only Anatomic Arabic Calligrapher  in the world  :|  
   
 
 

Home   |   Profile   |   Calligraphy   |   Media   |   Poems   |   Awards   |   Contact Us

   

  Quran Calligraphy

  Anatomic Calligraphy

  Poem Calligraphy

  Ramadan Calligraphy

●  100 Type Calligraphy

     » Allah 99 Types
     » Khaleefa
(UAE President)

     » Dubai

     » Abu Dhabi

     » Al Emarat

     » Fazza (Hamdan Bin Mohd)

     » Haya

     » Usher Raymond
        Hollywood R&B Singer
 

 

 

ആവനാഴിയില്‍ അക്ഷരങ്ങള്‍ തുരുമ്പെടുത്തില്ലെന്ന്‍ സ്വയം ബോധ്യപ്പെടുക.

എന്നിട്ട് ഫിനിക്സ് പോലൊരു ജന്മമുണ്ടാവുക.

വാക്കുകള്‍ മുളപൊട്ടുന്ന ഈ മഴക്കാലത്ത് വിത്തുകള്‍ പോലെ ഒത്തിരി അക്ഷരങ്ങള്‍ വിതയ്ക്കുകയാണ്‌.

ചിത്തഭ്രമത്തിന്റെ നോവുകള്‍ ഇന്നുമെന്റെ മനസ്സിലുണ്ട്, ഇനിയും രോഗം ഭേദമായിട്ടില്ല.

 
 

  Calligraphy Articles

  Services

  Exhibitions

  Calligraphy Artists

  Fine Arts Profile

  Feed Back

  Directory

  News Letter

ഈ മരുഭൂമിയില്‍
ഉഷ്ണ വാതമേറ്റ്
ഉണങ്ങി കരിഞ്ഞ
കവിത്വത്തിന്റ്റെ തളിരുകള്‍
വെറുക്കപെട്ടവന്റ്റെ
വേദപുസ്തകത്തിനുള്ളില്‍
ഭൂമിയുടെ പൊക്കിള്‍ ചുഴിയിലൂടെ
വീണ്ടും ഉറവപൊട്ടുമെന്ന്
തിരിച്ചറിയുമ്പോള്‍
സാക്ഷിനിന്നതേത്
മഴ മേഘമാണ്?

അക്ഷരങ്ങളായ്
വിരിയുന്ന
ഓരോ കണ്ണുനീര്‍ തുള്ളിയും
പുതു മഴക്കാലത്തിന്റെ
സമര്‍പ്പണമാണ്.

ഇതെന്റ്റെ ജീവിതവും
ജീവിതത്തിന്റ്റെ സ്വകാര്യതയും
സ്വകാര്യതയുടെ സര്‍ഗ്ഗതയും
സര്‍ഗ്ഗതയുടെ സമീപനവും
സമീപനത്തിന്റ്റെ സക്ഷാത്കാരവുമാണ്.

വഴിതെറ്റി നടക്കുന്നവന്റെ
വാക്കുകളില്‍ വെട്ടിതെളിച്ച
ഈ വഴി
നിങ്ങള്‍ക്കുള്ളതാണ്
നിര്‍ഭയത്വത്തോടെ
നിരന്തരം
നടന്നു പോകുന്നതിനായ്

സസ്നേഹം
സ്വാഗതം

ഖലീലുല്ലാഹ് ചെംനാട് 

kchemnad@gmail.com

 

 
   
 

»  മകള്‍ക്ക്

»  കരയുന്ന കവിത

»  സ്നേഹം വലിച്ചെറിയുമ്പോള്‍
»  വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
»  വിട
»  ജനറേഷന്‍ ഗ്യാപ്
»  മരണത്തി്റ്റെ രസതന്ത്രം
»  അദ്യാപകന്‍
»  കറുത്ത മതം
»  കരയരുത്

 

 
 

Khaleel's Calligraphy
in other websites.


Deviant art - USA


Noqta - Indonesia


Khatt Foundation


Kerala Cartoon Academy


Logoblink - Russia


Coroflot - USA


Fine art America


Flickr

 

 
   

  29 letters / Pascal Zoghbi

  Arab Image Foundation

  Arabetics

  Arabic Fonts/ Boutros

  Arabic Type/ Nadine Chahine

  Arabic Typography
   Tarek Atrissi

  Arabs Art

  Arte East

  Arts Designer

  Bash mohandis Sketch Book

  Brown book

  Callidesign

  Deco type

  Discover islamic art

  Ejawi.net
  Fann 3arabi

  Fayeq Oweis

  Ganzeer

  Hacen

  Hassan Massoudy

  Hiba Studio

  IRCICA

  Islamic Art

  Islamic City

  Rasheed butt

  Rezaa bedini

  Sakkal

  Seni Khat

  SPL art
  Tiro Type Works

  Unified Arabic
    Alphabet Foundation

 

 

 

മകള്‍ക്ക്  

മകളേ
മനസ്സിണ്റ്റെ
ഉമ്മറ കോലായി
ലൊരു മണ്‍ചിരാതായ്
തെളിയുന്നു നീ
നിത്യ മുരുകുമെന്നോര്‍മ്മയുടെ
തിര തിളക്കങ്ങളില്‍
ചെറു പുഞ്ചിരി തീര്‍ത്ത
പൊന്‍ പുലരി.

ചേമ്പില തുമ്പത്തൊ
രുമ്മവെച്ചുരുളുന്ന
മഞ്ഞുകാലത്തിണ്റ്റെ
കണ്ണുനീര്‍ തുള്ളിയെ
തള്ളിയിട്ടങ്ങിനെ
മണ്ണിണ്റ്റെ മാറില്‍
ശിരസ്സും കുനിച്ച്
പടിയിറങ്ങുന്നൊരാ
പുല്‍ച്ചാടിയെ കണ്ട്
വാവിട്ടുറക്കെ
കരഞ്ഞു കൊണ്ടരികത്ത്
ഓടിയെത്തുന്നൊരാ
പാദസ്വരാശ്രിതം.

മകളേ
മറക്കില്ല
മകര വിളക്കിണ്റ്റെ
തിരികെടാ തൊളിയുന്ന
തിരയിളക്കം.

ദൂര ദേശത്തൊരാല്‍
മരമുണ്ടതിന്‍ ചോട്ടി
ലൊരു മാരിവില്‍ വര്‍ണ്ണ
മുതിരുന്ന ചേലിലൊരു
പൂമ്പാറ്റ പതിവായ്
പറന്നു വന്ന ണയുന്ന
പകല്‍കിനാവില്‍ നീ
പുഞ്ചിരിക്കുന്നുവോ.

അമ്മിഞ്ഞ മണമുള്ള
പുഞ്ചിരി തേരിലായ്
സഞ്ചരിച്ചെത്തുന്നൊ
രാദ്യാക്ഷരത്തില്‍ നീ
അച്ചനെന്നോതിയ
പുളകത്തിനാഴം
അളക്കുവനായ്
കടല്‍ ഏഴും കടന്നെവിടെ
എത്തണം ഞാന്‍ ?

വിരഹ മെരിയുന്നൊരീ
മരുഭൂമിയില്‍ വെറുതെ
വെയിലത്തിറങ്ങി
നടക്കുന്നു ഞാന്‍

പൂരപറമ്പില്‍
പുലിക്കളി പോലെയീ
ജീവിതം കൊണ്ട്
നടക്കുന്നു ഞാന്‍

ഓട്ടത്തിനിടയില്‍ ഞാന്‍
കേട്ടതോ
ലോട്ടറി വിളംബരം പോലെ
നാളെയുടെ വരവൊരു
നീളയായിങ്ങനെ
ഓടിയൊളിക്കുന്നു കാലം.

മകളേ
കളിക്കോപ്പുമായ്
കടല്‍ കടന്നെത്തുന്നൊരച്ചനെ
കാത്തു കാത്തിരുന്നിട്ട്..
കളിപ്രായം കഴിഞ്ഞിട്ട്..

ജീവിതാനുഭവത്തിണ്റ്റെ
അടിയും അകവും തഴഞ്ഞ
ചെരുപ്പുകള്‍ എണ്റ്റെ
കാലില്‍ നടന്നിട്ട്..
വെറുതെ ഈ വെയിലത്ത്..

മകളേ
മറക്കില്ല
മകര വിളക്കിണ്റ്റെ
തിരി തെളിയുന്നെന്നു
മെന്‍ മനസ്സില്‍ .

| Top |

 
     
   

 

 

 

 

 

 

 

 

 

 

 

 

 

കരയുന്ന കവിത

 

കരയുന്ന
കരളിലേ കവിതയുള്ളൂ...

മിഴിനീര്‍ കനം തൂങ്ങി
യുതിരുന്ന നോവിണ്റ്റെ
കതിരു പെയ്താലേ
കവിതയുള്ളൂ...

കനലാഴിയോളം
കത്തുന്ന കുടിലിണ്റ്റെ
നെടും തൂണൊടുങ്ങുന്നു,
പാവാടയില്‍
കണ്ടു തീരാത്ത
സ്വപ്നങ്ങളുടെ ജാലകം...

ഇടനെഞ്ചിലിടി വെട്ടി
മഴ പെയ്തുരുള്‍ പൊട്ടി
പത്രങ്ങളില്‍
ചിത്രങ്ങളായിങ്ങനെ
എത്ര പേര്‍
പേ പിടിച്ചൊരാ
മഴ കിതയ്ക്കുമ്പോള്‍
കുതറി മാറുമ്പൊഴേ
കവിതയുള്ളൂ...

തീയടുപ്പിണ്റ്റെ
വായടയ്ക്കാതെ
കത്തിക്കയറുന്ന
വിധവയുടെ കണ്ണുനീര്‍
കടലായൊഴുകുമ്പൊഴേ
കവിതയുള്ളൂ...

നട്ടുച്ച കത്തുന്ന
നഗര ശിരസ്സിലെ
അനാഥ ശവത്തിലേ
കവിതയുള്ളൂ...

അമ്മിഞ്ഞപ്പാലില്‍
വിഷം ചേര്‍ത്ത് പാടുന്ന
പുതിയ താളത്തിലേ
കവിതയുള്ളൂ...

മാനഭംഗത്തിണ്റ്റെ
മാറാപ്പുമായി
ഊരുതെണ്ടുന്നൊരാ
ശ്രീലക്ഷ്മി മാരിലേ
കവിതയുള്ളൂ...

മുതലാളിത്വത്തിണ്റ്റെ
നെഞ്ചില്‍ നിരങ്ങി
ദിനോസറുകള്‍
കാടിളക്കുമ്പൊഴേ
കവിതയുള്ളൂ...

പേടി സ്വപ്നത്തിണ്റ്റെ
വാടക വീട്ടിലി
ന്നുച്ചയുറക്കിലേ
കവിതയുള്ളൂ...

കടലില്‍ മുങ്ങുന്ന
കടലാസ്‌ തോണിയുടെ
വ്യഥിത മോഹത്തിലേ
കവിതയുള്ളൂ...

ഇനി
എണ്റ്റെ
കൊലപാതകത്തിണ്റ്റെ
കാരണം തേടരുത്

എല്ലാം ഒരു കവിതയ്ക്ക്
വേണ്ടിയായിരുന്നു,
കവിത കരയാന്‍ വേണ്ടിയും.

 

| Top |

 
 

സ്നേഹം വലിച്ചെറിയുമ്പോള്‍
 

ഹൃദയത്തിണ്റ്റെ
ഇടനാഴികളിലെ
അന്ധകാരത്തില്‍
നിന്നെ ഞാന്‍
സ്പര്‍ശനം കൊണ്ടറിയുന്നു...

ഓര്‍മ്മകളുടെ
മീസാന്‍ കല്ലുകള്‍ക്കുമീതെ
ചോരകൊണ്ട്
തിലകക്കുറി വരച്ചത്..

കണ്ണുനീര്‍ കൊണ്ട്
തുലാഭാരം നടത്തി
കുറിപ്പിണ്റ്റെ
മറുവശത്ത്
നീയെനിക്ക്
പ്രണയ ലേഖനംകുറിച്ചു തന്നത്...

നിണ്റ്റെ ചുടു നിശ്വാസവും
വിയര്‍പ്പു ഗന്ധവും
പകര്‍ന്നുതരുന്ന
സയന്‍സ് ലാബില്‍
ഇന്നും
പരീക്ഷണത്തിന്
വിദ്യാര്‍ത്ഥികള്‍
അസ്തമനം
കാത്തു നില്‍ക്കുന്നു.

| Top |

 

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍

വെറുതെ നടക്കുവാന്‍
മോഹമായിങ്ങനെ
വീട്ടില്‍ നിന്നിറങ്ങി
വഴി കണ്ടതില്ല ഞാന്‍

മുമ്പില്‍ ചീറിപ്പായുന്ന
വാഹനങ്ങള്‍
റോഡ് മുറിച്ചു കടക്കുവാന്‍
കാത്ത് രാത്രിയാകും വരെ.

നഗരത്തില്‍
നിറയെ അപരിചിതര്‍
മുഖങ്ങളില്ലാത്തവര്‍
മുഖം മൂടി കയ്യില്‍
കൊണ്ട് നടക്കുന്നവര്‍
അവസരത്തി നൊത്തണിയാന്‍

പണത്തിനു മീതെ
പറക്കുന്ന
യന്ത്ര പ്പരുന്തുകള്‍

നഗരത്തില്‍ എല്ലാവരും അന്ധര്‍
ഒന്നിനും സാക്ഷികളില്ലാതെ
'രക്തസാക്ഷികള്‍ സിന്ദാബാദ്

പെണ്‍കുട്ടികളെ കാണാതായ
വാര്‍ത്തകളിലെ
പ്രണയവും കണ്ണീരും
കുളിരുമായി മഴക്കാലത്ത്
സായാഹ്ന പത്രങ്ങളിറങ്ങി,
പിന്നീടവരുടെ
ദുരന്ത ജീവിതത്തെ കുറിച്ച്
ആരറിഞ്ഞു.

'ഗുണ്ടാ നിരോധന
നിയമം കാരണം
തൊഴിലില്ലാതായ ചെറുപ്പക്കാര്‍
നഗരത്തില്‍ പ്രകടനം നടത്തി.

ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത്
സ്ഥലത്തെ ഐ. ജി

വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍
കണ്ട വയലുകള്‍ കാണാനില്ല,
അടയാളമായിരുന്ന
അരയാലിനു പകരം
പഞ്ചനക്ഷത്ര സൌധം.

ഒടുവിലൊരു വയല്‍ കണ്ടു
ഞാറു നടുന്നൊരാ
പെണ്‍കുട്ടി ചോദിച്ചു
"ഇമൈല്‍ വിലാസം തരുമോ... ?
സായാഹ്നങ്ങളില്‍ നമുക്ക്‌സല്ലപിക്കാം. " .  

| Top |

വിട

കടലാഴി പോലെയി
ന്നറുതിയില്ലാത്തൊരാ
പ്റണയം പെയ്തൊഴിയും
മനസ്സു മായ് നീ

പരിഭവ കുടിലിന്നകത്തൊരു
മണ്‍ചിരാതെരിയുന്ന
കണ്‍ മിഴിനീരുമായി

വിട പറയുമ്പൊഴാ
പനിനീര്‍ ദളം വാടി
തൊടിയിലെ ഒഴുക്കില്‍
നടന്നു പോയി...

അന്നെണ്റ്റെ പ്റാണനില്‍
നീ പച്ച കുത്തിയ
ഹൃദയാക്ഷരങ്ങള്‍
മാഞ്ഞു പോയി..

കരയുവാ നിനിയെനിക്കീ
ജന്‍മ മെന്തിന്
കനലിന്നുരുകും കിനാവുമായി...

കടവിലിന്നും
കാത്തിരിപ്പാണു കാഴ്ച്ചയില്‍
കടലാസ് വഞ്ചി അകന്നു പോയി..

എന്‍ മനസ്സില്‍ നട്ട്
സ്നേഹം നനച്ചൊരാ
പനിനീര്‍ വാടി ക്കരിഞ്ഞു പോയി...

ചൂടിയതില്ല നിന്‍
കാര്‍കൂന്തലില്‍ എണ്റ്റെ
പ്രാണനില്‍പൂത്തൊരാ പുഷപങ്ങളും.

മാല കോര്‍ത്തില്ല നീ
മടിയിലും വെച്ചില്ല
മറവിയുടെ കൈകളില്‍
വലിച്ചെറിഞ്ഞൂ...

എല്ലാം മറക്കുവാന്‍
ഭൂതകാലത്തിണ്റ്റെ
കിളിവാതിലും ഞാന്‍ അടച്ചു വെച്ചു.

യാത്രയാകുന്നു ഞാന്‍
തീര്‍ത്ഥാടനത്തിനീ
ഭൂമിയില്‍ നിന്നുമെന്നേക്കു മായി...

വിട പറയുവാനെനി
ക്കാരുമില്ല;
നിനക്കൊരു പൂവ്
മാത്രംബാക്കിയാക്കി...  

| Top |

ജനറേഷന്‍ ഗ്യാപ്

നിത്യവുമുരച്ച് മൂര്‍ച്ചകൂട്ടുന്നൊരാ
പിച്ചാത്തി ഒക്കത്തിരിക്കുന്നു
ചുണ്ടില്‍ പാല്‍മണം മാറാത്ത പൈതലീ
ഗര്‍ഭ പൂങ്കൂടിനെകാവലിരിക്കുന്നതു പോലെ.

സത്യം മരിച്ചൊരാല്‍മര ചോട്ടിലെ
കരിങ്കല്ലുരച്ച് വെട്ടിതിളങ്ങുന്ന
കഠാര റെഡി
കുത്തേറ്റ്‌ മരിക്കുന്നവണ്റ്റെ വേദന
കത്തിക്കറിയുമോ?

കത്തിയാലും 'കത്തി'
കത്തിയായാലും 'കത്തി'
വെറുതെ കത്തിവെച്ചെന്തിന്
കത്തിയെ കത്തിക്കണം.

തീ പിടിച്ച തലയില്‍
പെട്റോളൊഴിച്ച്
അണയ്ക്കാന്‍ ശ്രമിക്കുന്ന
കൊച്ചു മക്കളുടെ കമ്പ്യൂട്ടറിണ്റ്റെ
ഹാര്‍ഡ് ഡിസ്ക്കില്‍ നിറയെ
പത്തായ പുരയുടേയും
ആധാര കെട്ടുകളുടേയുംചിത്രങ്ങള്‍
പഴയ ബ്ളാക് ആണ്റ്റ് വൈറ്റ് ചിത്രങ്ങള്‍
മോഡുമാറ്റി ഡിജിറ്റലിലാക്കി
ഡിവിഡിയില്‍

വീട്ടിലേക്കുള്ള വഴി
മറന്നു പോയവറ്
ജി പി ആര്‍ എസിണ്റ്റെ
ബട്ടണമര്‍ത്തുന്നു.

ഓരോ വഴിയടയാളങ്ങളിലും
പുതിയ വെബ്‌ സൈറ്റുകള്‍

കലമ്പി ക്കയറി
കഞ്ഞിയോടേറ്റുമുട്ടി മരിക്കാന്‍
ഒരു ചാണ്‍ വയറെങ്കിലും.

സുഗ ഭോഗ തൃഷ്ണയുടെ
അശ്വമേധങ്ങളില്‍
ഇഛാശക്തിയുടെ പടയോട്ടം.

ഒരു തിരിച്ചു വരവ്?
അസാദ്യമായൊരു
തിരിച്ചു വരവെന്ന തിരിച്ചറിവില്‍
ജന മദ്ധ്യത്തില്‍ ഒറ്റപെട്ട്
അരയില്‍ പിച്ചാത്തിയുമായി...

നെഞ്ചില്‍ പിടി കയറും വര
െആരോ കുത്തിയിറക്കിയ കത്തി.  

| Top |

മരണത്തിണ്റ്റെ രസതന്ത്രം

മരണം
രംഗബോധമില്ലാത്ത
അദൃശ്യനാം കോമാളിയെന്ന്
വിലപിക്കുന്ന വിധവ...
അവസാനം അവള്‍
ആത്മഹത്യ ചെയ്തു.

ന്യായാധിപണ്റ്റെ മരണം
നീതിപീഠത്തിലെ കഴു മരത്തില്‍

ജനനായകണ്റ്റെ ശവം
ബാലറ്റു പെട്ടിയില്‍

പത്രപ്രവര്‍ത്തകനായ അവനെ
പേന കൊണ്ട്
കുത്തി കൊന്നു...

കവിയും
കള്ളിമുണ്ടുടുത്ത കവിതയും
കവലയില്‍ തല്ല്.

വിഷ മദ്യ ദുരന്തത്തില്‍
മരിച്ചവരൊക്കെയും
മദ്യ വിരുദ്ധസമിതിയിലെ
ഗാന്ധിയന്‍മാര്‍ .

നാടിളക്കിയ കൊമ്പനാനയെ
പാപ്പാന്‍ ചവിട്ടി കൊന്നു...

മാറാടിണ്റ്റെ മാറില്‍
തലയോട്ടി കൊണ്ട്
"അപ്പചെണ്ട്"  കളിക്കുന്ന
ബുദ്ധ സന്യാസികള്‍

 ചെകുത്താണ്റ്റെ മണവാട്ടികളെ
മാനസാന്തരപ്പെടുത്തിയ
പാതിരിയെ
വിശ്വാസികള് ‍കല്ലെറിഞ്ഞ് കൊന്നു...

ചെകുത്താണ്റ്റെ വിധിയും
അവണ്റ്റെ വിധിയും
ഞാന്‍ വായിച്ചു
അവ രണ്ടും ഒന്നായിരുന്നു
ആ വിധി എണ്റ്റേതായിരുന്നു...

അവണ്റ്റേയും
പിശാചിണ്റ്റേയും
തലയിലെഴുത്ത് ഒന്നായിരുന്നു...
അത് രണ്ടും അവനായിരുന്നു
അവന്‍ ഞാനായിരുന്നു...

സെമിത്തേരിയില്‍
പനിപിടിച്ച ഒരു ശവക്കല്ലറ...

തലയില്ലാത്ത ഒരു കുരിശ്
കാല്‍വരികുന്നിലേക്ക്
നടന്നു കയറുന്നു.

| Top |

 

അദ്യാപകന്‍

കാത്തിരിപ്പാണു ഞാന്‍
കടവത്ത്
കനവിലെന്‍ കടലാസു തോണി
അക്കരെ യെത്തും വരെ

സ്വപ്നങ്ങളില്‍
പറന്നു പോകുന്നൊരാ
ചിത്രശലഭങ്ങളുടെ
വര്‍ണ്ണം കൊതിച്ച്
ഉണരുമ്പോള്‍
കണ്ണ്‌ നിറയുന്ന
വാശിയും

മഴയിപ്പോള്‍
തോറ്‍ന്നതേയുള്ളൂ
നമുക്കിനി
മഴവില്ലില്‍ ഒരൂഞ്ഞാല് കെട്ടാം

ഇടിവെട്ടി
ഒരു മരം കടപുഴകിയപ്പോള്‍
വിദ്യാലയത്തിണ്റ്റെ പാഠം കഴിഞ്ഞു.

ഉറവപൊട്ടും ഓര്‍മ്മ
പുഴ യൊഴുകിയപ്പോള്‍
മനസ്സിലിന്നക്ഷരങ്ങള്‍
മാഞ്ഞു പോയി.

പൌഡറിട്ട്‌ പോറ്റിയ
മയില്‍പീലി ഗര്‍ഭം
ചാപ്പിള്ളയായ്
പോയതാണാ പ്രണയം.

അന്നു പറത്തിയ
മോഹ പട്ടത്തിണ്റ്റെ
നൂലറ്റം കയ്യില്‍ നിന്നും
വിട്ടു പോയി

നാട്ടുമാവിന്‍ ചോട്ടി
ലൊറ്റയ്ക്കിരിക്കുമ്പോള്‍
കൊട്ടും കുരവയും
നേര്‍ത്തു പോയി

വീട്ടിലൊരിക്കലും
കളിപാട്ടങ്ങള്‍
ഒരുക്കിയില്ല

ഉപ്പിലിട്ടുണങ്ങിയ
നെല്ലിക്ക പോലെയായ്
കണ്ണുകള്‍
തിമിരമായ് ഓര്‍മ്മകള്‍ മാത്രം.

ഉമ്മറത്തൊരു ഊന്നു വടിയും
പൂമുഖത്തൊരു ചാരു കസേരയും
തറയില്‍ മനസ്സു പോലെ
വീണുടഞ്ഞൊരു കണ്ണട.

| Top |

 

 

കറുത്ത മതം

പനി പിടിച്ച
നിയോണ്‍ വിളക്കിണ്റ്റെ
കണ്ണുകള്‍
പാതിയടയുന്നു.

പാതിരാ കിളികള്‍
ഉന്‍മാദത്തിലാര്‍ത്തു
ചിരിക്കുന്നു

വിലാപ യാത്രയുടെ
ഇങ്കിലാബു പോലെ
ഇടനെഞ്ച്
തകരുന്ന രോദനങ്ങള്‍
ശൂന്യമായ തെരുവ്
ഈയ്യാം പാറ്റകളുടെ
ക്ഷണിക ജീവിതം
ഗര്‍ഭമേറ്റിയ
മഴയൊഴിഞ്ഞ
പാതിരാ മേഘം.

കണ്ണടയാത്ത
കബന്ധങ്ങളുടെ
സ്വപ്നങ്ങള്‍
ചിറകും വിരിച്ച്
അന്തര്‍ വാഹിനിയിലൂടെ
ഭൂമിക്കടിയിലേക്ക്

വിപ്ളവം നടന്നുപോയ
വഴിയേ
കറുത്ത ഒരു മതം
ക്ഷീണിതനായ്...
അതെ,
അത് ലെനിന്‍ തന്നെ...

ഫിഡല്‍ കാസ്ട്റോയുടെ
സുഖ വിവരങ്ങളന്യേഷിച്ച്
സ്വര്‍ഗ്ഗത്തു നിന്നും വന്ന
ഒരു കത്തിന്
വിലാസം തെറ്റി
ബംഗാളിലെത്തി.

ടാറ്റയുടെ
തേയിലച്ചെടികള്‍
ചിതലരിക്കുന്നു,
വേരറ്റം വരെ.

വേരറ്റവനെന്ത് ഊര്... ?

ഇനി
ഭൂമിയുടെ അവകാശികളാര്...?

എട്ടുകാലി മമ്മൂഞ്ഞിയും
നാറാണത്ത് ഭ്രാന്തനും
സുഹ്രുത്തുക്കളായിരുന്നു വെന്ന്
ഐതിഹ്യം.

ആക്രിക്കടകളില്‍
ചരിത്രത്തിന്
കിലോ കണക്കില്‍
വില.

പട്ടയം തൂക്കി വിറ്റ്
കിട്ടിയ കാശിന്
കാശിക്ക്‌ പോയിട്ട്
പട്ടയടിച്ച്
തിരിച്ചു വരുന്നവര്‍ .

| Top |

 

കരയരുത്

കരയരുത്
കണ്ണില്‍ നിലാവു വറ്റിയ
കൂരിരുട്ടിണ്റ്റെ
മുജ്ജന്‍മ ശാപ മോര്‍ത്തു
നീകരയരുത്...

ചുടലയില്‍
തുടയെല്ല് പൊട്ടുന്ന കേട്ടു
നീകരയരുത്...

പൈതൃകത്തി
ന്നടയാളമായ
തെരുവിലെ അരയാല്‍
കടപുഴകി വീഴുമ്പോള്‍
കരയരുത്...

ബാല ശാപത്തിണ്റ്റെ
ദുര്‍ഗ്ഗുണ പരിഹാര
പാഠശാലയില്‍
തുടപൊട്ടി മനസ്സ്
മരവിക്കുമ്പോള്‍
കരയരുത്...

കടലാഴിയോളം
മനസ്സു മടുത്ത്
ജീവിതം
കടലാമ പോലെ
ഉള്‍വലിയുമ്പോള്‍
കരയരുത്...

| Top |

 

Copyright © 2003-2006, Khaleelullah Chemnad Dubai   |  Terms & Conditions  |  Profile  |  Calligraphy  |  Media  |  Awards  |  Poems  |  Contact Us

 

Contact  UAE - Mobile: 00971 50 18 72 775    |    India - Mobile : 0091 9847 594054    |    E-mail: kchemnad@gmail.com